Friday
9 January 2026
27.8 C
Kerala
HomeKeralaപാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. റെയില്‍വേയോടും പോലീസിനോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി.കമ്ബാര്‍ട്ടുമെന്‍റില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു .ശേഷം ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. തുടര്‍ന്ന് തലയ്ക്ക് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments