#RESIGNMODI മോഡി രാജിവെക്കണം; സമൂഹമാധ്യമങ്ങളിൽൽ പ്രതിഷേധം ശക്തം

0
62

 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും ആളുകൾ ഓക്‌സിജൻ കിട്ടാതെ മരിക്കുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജി വെക്കണമെന്ന സമൂഹ മാധ്യമങ്ങളിലെ ക്യാമ്പയിൻ ഏറ്റെടുത്ത് ആളുകൾ. ഇതിന്റ ഭാഗമായി resignmodi എന്ന ഹാഷ്‌ടാഗോടുകൂടിയുള്ള ക്യാമ്പയിന് ഏറ്റെടുത്ത് രാജ്യം. മോഡിയുടെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. രാജ്യം കൂടുതൽ ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ ഒരു തരത്തിലുമുള്ള പ്രതിരോധ പ്രവർത്തനങ്ങളോ ഉത്തരവാദിത്വമോ ഏറ്റെടുക്കാത്ത പ്രധാന മന്ത്രിക്കെതിരെയുള്ള ഇന്ത്യക്കാരുടെ പ്രതിഷേധമായി വേണം ഇതിനെ കാണാൻ. #ResignModi എന്ന ഹാഷ്‌ടാഗ് ഉള്‍പ്പെട്ട പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തിരുന്നു. എന്നാൽ ഇത് അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്‌ബുക്കിന്റെ വിശദീകരണം കൊടുത്ത് ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചു. മോഡിയുടെ രാജി ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

ഫേസ്ബുക്ക് സ്ഥാപകൻ ആയ മാർക്‌ സുക്കൻബർഗ് 2015ൽ പങ്കുവച്ച മോഡിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്‌താണ് ലോകത്ത് ആകമാനമുള്ള ഇന്ത്യക്കാരുടെ പ്രതിഷേധം ശക്തമാകുന്നത്. മോഡി രാജി വയ്ക്കണമെന്നും ദേശവിരുദ്ധൻ ആണെന്നും അടക്കമുള്ള കമന്റുകൾ നിറയുകയാണ് സമൂഹ മാധ്യമങ്ങളിൽ.