കൊവിഡ്: വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി

0
59

കൊവിഡിനെ സംബന്ധിച്ച്‌ വാസ്തവ വിരുദ്ധവും അതിശയോക്തി കലര്‍ന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലെയൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഭീതിക്ക് കീഴ്‌പ്പെടാതെ ആത്മവിശ്വസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു