കൊവിഡ് 19 ; യോഗി ആദിത്യനാഥ് വൻപരാജയം; മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച്‌ ബിജെപി എംഎല്‍എ

0
74

യുപിയില്‍ കൊവിഡ് തീവ്രവ്യാപനം തുടരവേ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎമാർ. യോഗി ആദിത്യനാഥിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണ പരാജയമാണെന്ന് പരസ്യമായി തുറന്നടിച്ച് ബെയ്‌രിയ നിയോജകമണ്ഡലത്തിലെ ബി ജെ പി എംഎല്‍എ സുരേന്ദ്ര സിംഗ് രംഗത്തുവന്നു.

ബ്യൂറോക്രസിയെയല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം കൊവിഡ് പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ശരിയായ ചികിത്സയുടെ അഭാവം കാരണം ബിജെപി മന്ത്രിമാരും എംഎല്‍എമാരും മരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവര്‍ക്ക് ശരിയായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തെ സംവിധാനങ്ങളുടെ പോരായ്മയാണ്. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച്‌ 12,241 പേരാണ് ഇതുവരെ മരിച്ചത്.