കോവിഡ് 19 ; കാസർകോട്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു, 23 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

0
69

കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കാസർകോട് ജില്ലയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രണ്ട് നഗരസഭാ അടക്കം 23 തദ്ദേശബ് സ്ഥാപനങ്ങളിൽ കലക്‌ടർ ഡോ. സജിത്ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് ആറ് വരെയാണ് നിരോധനാജ്ഞ.

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ, അജാനൂർ, ബേഡഡുക്ക, ബളാൽ, ചെങ്കള, ചെറുവത്തൂർ, ചെമ്മനാട്, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ- ചീമേനി, കോടോം- ബേളൂർ, കിനാനൂർ- കരിന്തളം, മധുർ, മംഗൽപാടി, മടിക്കൈ, പള്ളിക്കാർ, പുല്ലൂർ-പെരിയ, പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.