വി വി പ്രകാശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
74

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് തനിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹി ആയപ്പോഴും മാറ്റമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.