Sunday
11 January 2026
24.8 C
Kerala
HomeKeralaതെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ ആൾക്കൂട്ടം വേണ്ട; സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ ആൾക്കൂട്ടം വേണ്ട; സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം: മുഖ്യമന്ത്രി

സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗൺ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികൾ വലിയ രീതിയിൽ വർദ്ധിക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിൻറെ പേരിൽ ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളിൽ ആൾകൂട്ടം സൃഷ്‌ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം വർദ്ധിപ്പിക്കാനുള്ള കാരണമായി മാറരുത്, ഇക്കാര്യം സർവ്വകക്ഷി യോഗത്തിൽ തീരുമാനമായതാണ്. ഒന്നുകൂടി ഓർമിപ്പിക്കുകയാണ്- പിണറായി പറഞ്ഞു.

സെൽഫ് ലോക്ക്ഡൗൺ എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദർഭമാണിത്. മാസ്‌ക് ധരിച്ചും അകലം പാലിച്ചും കൈകൾ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്ത് പോകില്ലെന്നും ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും തീരുമാനിക്കണം. ആഘോഷങ്ങൾ മാറ്റി വെക്കുമെന്നും യാത്രകൾ ഒഴിവാക്കുമെന്നും അടഞ്ഞ സ്ഥലങ്ങളിൽ ഇടപഴകില്ലെന്നും രോഗിയുമായി സമ്പർക്കമുണ്ടായാൽ ഐസൊലേഷൻ കൃത്യമായി പാലിക്കുമെന്നും തീരുമാനിക്കണം.

RELATED ARTICLES

Most Popular

Recent Comments