കൊടകര കുഴൽപ്പണ കേസ്; പരാതിക്കാരനായ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ്

0
74

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി-ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിലേക്ക്. പണം നഷ്ടമായ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് റൂറൽ സിപി പൂങ്കുഴലി വ്യക്തമാക്കി.പരാതിയിലുള്ളതിലും കൂടുതൽ പണം പിടിച്ചെടുത്തുവെന്നും എസ്പി പറഞ്ഞു .

ധർമ്മരാജന് പണം നൽകിയത് യുവമോർച്ച നേതാവ് സുനിൽ നായിക്കാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ യുവമോർച്ച മുൻ ട്രഷററായ സുനിലിനെ പൊലീസ് ചോദ്യം ചെയ്തു.

അതേസമയം, ചെറുപ്പം മുതൽ ശാഖയിൽ പോയിരുന്നുവെന്ന് ധർമരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവർത്തിക്കുന്നതിനിടെയാണ് ധർമരാജന്റെ ആർഎസ്എസ് ബന്ധം പുറത്ത് വരുന്നത്.