പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി, വ​ന​ത്തി​ല്‍ ​വച്ച്‌ ഇ​റ​ച്ചിയാക്കി; രണ്ടുപേര്‍ പിടിയില്‍ ​

0
156

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രിയിൽ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ഇറച്ചിയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പ​ഴു​പ്പ​ത്തൂ​ര്‍ കോ​ളി​മൂ​ല കോ​ള​നി​യി​ലെ ഹ​രി (20), അ​രി​വ​യ​ല്‍ നെ​ല്ലി​ക്ക​ണ്ടം കോ​ള​നി​യി​ലെ ക​ണ്ണ​ന്‍ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്ന് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി വ​ന​ത്തി​ല്‍​വെ​ച്ചു ​ത​ന്നെ ഇ​റ​ച്ചി​യാ​ക്കു​ന്ന​തി​നി​ടെയാണ് പിടിയിലായത്.

കു​റി​ച്യാ​ട് റേ​ഞ്ചി​ല്‍ ക​ട്ട​യാ​ട് വ​ന​മേ​ഖ​ല​യി​ല്‍ വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്നു 20കി​ലോ മാ​നി​റ​ച്ചി​യും ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്തു. കു​റി​ച്യാ​ട് റേ​ഞ്ച് ഓ​ഫി​സ​ര്‍ എ​ന്‍ രൂ​പേ​ഷിെന്‍റ നേതൃത്വത്തിലായിരുന്നു പരിശോധന.