സ്വ​ർ​ണ​ക്ക​ട​ത്ത് ; ഇ ഡി കേസിൽ സ​ന്ദീ​പ് നാ​യ​ർ​ക്കും സ​രി​ത്തി​നും ജാ​മ്യം

0
72

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ന്ദീ​പ് നാ​യ​ർ​ക്കും സ​രി​ത്തി​നും ജാ​മ്യം. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അ​തേ​സ​മ​യം, കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല.

ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ഇ​തി​ൽ സ​ന്ദീ​പ് നാ​യ​ർ​ക്ക് ക​സ്റ്റം​സ് കേ​സി​ലും എ​ൻ​ഐ​എ കേ​സി​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.