കവടിയാറില്‍ ഹോട്ടലില്‍ തീപിടുത്തം ; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

0
206

തിരുവനന്തപുരം കവടിയാറില്‍ ഹോട്ടലില്‍ തീപിടുത്തം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തം. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനായി മുകളിലെ നിലയിൽ നിർമിച്ച താൽക്കാലിക ഷെഡിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ കയറു കെട്ടി താഴെ ഇറക്കി. ഇവരില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.