കനത്ത സുരക്ഷ: പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്

0
107

പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡ‍ലങ്ങളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ ഘട്ടങ്ങളിൽ അക്രമം നടന്ന പശ്ചാത്തലത്തിൽ ഏഴാം ഘട്ടത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യത്തിൽ റോഡ് ഷോക്കും റാലികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാർത്ഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.