Sunday
11 January 2026
28.8 C
Kerala
HomeEntertainmentഓസ്‌കാർ 2021: നൊമാഡ്‌ലാൻഡ് മികച്ച ചിത്രം; ആന്റണി ഹോപ്കിൻസ് മികച്ച നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച...

ഓസ്‌കാർ 2021: നൊമാഡ്‌ലാൻഡ് മികച്ച ചിത്രം; ആന്റണി ഹോപ്കിൻസ് മികച്ച നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടി

തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് തുടക്കമായി. ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനമാണ് ഇത്തവണത്തെ ഓസ്ക്കറിന്റെ സവിശേഷത. നൊമാഡ്ലാൻഡാണ് മികച്ച ചിത്രം. ഈ ചിത്രം സംവിധാനം ചെയ്‌ത‌ ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.

ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്‌ടണും ഫ്ളോറിയൻ സെല്ലറും നേടി.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

RELATED ARTICLES

Most Popular

Recent Comments