സമ്പൂർണ ലോക്ക് ഡൗൺ വേണ്ട; സർവകക്ഷി യോ​ഗത്തിൽ തീരുമാനം

0
143

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോ​ഗത്തിൽ തീരുമാനമായി. ശനി. ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി.വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കും. രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണമെന്ന് സർവകക്ഷിയോ​ഗത്തിൽ തീരുമാനമായി.

കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും. കടകളുടെ പ്രവർത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തി. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും

കടകളുടെ പ്രവർത്തന സമയം രാത്രി 7.30വരെ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ വിജയാഘോഷങ്ങൾ ഒഴിവാക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശത്തും കടുത്ത നിയന്ത്രണം

രാത്രി കർഫ്യൂ തുടരും

ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് മാനദണ്ഡങ്ങൾക്ക് വിധേയമായി ആളുകളെ പ്രവേശിപ്പിക്കാം

എല്ലാ ജില്ലാ കളക്ടർമാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം

സർവ്വകക്ഷി യോഗ നിർദ്ദേശം കളക്ടറുമ്മാർ മതനേതാക്കളെ അറിയിക്കും