തമിഴ്നാട്ടിൽ ഭാഗിക ലോക്ഡൗണിന് സമാനമായ നിയന്ത്രണം‍; മാൾ, ബാർ, ജിംനേഷ്യം അടച്ചു

0
56

ഭാഗികമായ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. വലിയ വ്യാപാരസ്ഥാപനങ്ങളും മാളുകളും ബാറുകളും ജിംനേഷ്യങ്ങളും എല്ലാതരം വിനോദകേന്ദ്രങ്ങളും മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ആരാധനാലയങ്ങളില്‍ പൊതുജന പ്രവേശനം വിലക്കി. ഹോട്ടലുകളിലും ചായക്കടകളിലും പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. സജീവ കോവിഡ് കേസുകള്‍ ഒരു ലക്ഷമായതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് 80 മരണം കൂടി സ്ഥിരീകരിച്ചു. ഇതില്‍ ഇരുപത്തിയഞ്ചുപേരും ചെന്നൈയില്‍നിന്നാണ്. ഇന്നും ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു