ഓൺലൈൻ ചിത്രരചനാ മത്സരം

0
260

അകാലത്തിൽ പൊലിഞ്ഞ യുവചിത്രകാരൻ അർജുൻ കെ ദാസിൻ്റെ സ്മരണാർത്ഥം അർജുൻ കെ ദാസ് ഫൗണ്ടേഷൻ ഒരുക്കുന്ന
ഓൺലൈൻ ചിത്രരചനാ മത്സരം ഞായറാഴ്ച നടക്കും. കോവിഡിൻ്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.രാവിലെ 10 മണി മുതൽ 12 മണി വരെയാണ് മത്സരം.

ഹൈസ്കൂൾ , യുപി വിഭാഗങ്ങളിലായാണ് മത്സരം. പ്രഗൽഭരായ ചിത്രകാരന്മാരുടെ മേൽനോട്ടത്തിലായിരിക്കും വിധി നിർണ്ണയം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള
മുന്നൂറോളം കുട്ടികൾ ഓൺലൈൻ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കും. പയ്യന്നൂർ മാത്തിൽ സ്വദേശിയായ അർജുൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.