മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

0
148

സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. ചെക്ക് CMDRF ന് കൈമാറി.

കോവിഡ് മഹാവ്യാധിയിൽ കൂട്ടമരണങ്ങൾ സംഭവിക്കുമ്പോഴും കുത്തിവയ്പിന്റെ വില നിർണയാധികാരം കുത്തകകൾക്ക് അടിയറ വച്ച കേന്ദ്ര നയത്തിനെതിരെയാണ് വാക്‌സിൻ ചലഞ്ച്‌ നടത്തുന്നത്.ബാഹ്യ പ്രേരണയില്ലാതെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ്.

കോവിഡ് വാക്‌സിൻ ലഭിച്ചവർ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വയം തയ്യാറായി സംഭാവന നൽകുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണ്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ജനങ്ങൾ തിരിച്ചു നൽകുന്ന സ്നേഹമാണിത്. ജനങ്ങൾസ്വമേധയാ മുന്നോട്ടുവന്നു നയിക്കുന്ന ഒരു ക്യാമ്പയിനായി വാക്‌സിൻ ചാലഞ്ച് മാറുകയാണ്.