Sunday
21 December 2025
21.8 C
Kerala
HomePoliticsഡോ: എസ് എസ് ലാലിന്റെ വോട്ട് അഭ്യർത്ഥന നോട്ടീസ് ഓടയിൽ ഉപേക്ഷിച്ച നിലയിൽ

ഡോ: എസ് എസ് ലാലിന്റെ വോട്ട് അഭ്യർത്ഥന നോട്ടീസ് ഓടയിൽ ഉപേക്ഷിച്ച നിലയിൽ

 

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ: എസ് എസ് ലാലിന്റെ അഭ്യർത്ഥനാ നോട്ടീസ് ചാക്കിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം എഞ്ചിനിയറിങ് കോളേജിന് സമീപത്തെ തലക്കോണം കുഞ്ചുവീട് ക്ഷേത്ര റോഡിന് സമീപത്തെ അടഞ്ഞു കിടന്ന ഓട ശ്രീകാര്യം കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുമ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടീസുകൾ കണ്ടെത്തിയത്. നഗരസഭാ ശൂചീകരണ തൊഴിലാളികളാണ് ആദ്യം ചാക്കുകെട്ട് കണ്ടത്.

തെരഞ്ഞെടുപ്പ് ദിവസവും പല ബൂത്തിലും കോൺഗ്രസ്സ് പ്രവർത്തകർ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നില്ലായെന്നും ഗാന്ധിപുരത്തെ പേരൂരിലെ ഒരു വീട്ടുവളപ്പിൽ കൊണ്ടിട്ട കെട്ടുകണക്കിനു ലാലിന്റെ നോട്ടീസുകൾ ഗൃഹനാഥൻ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ എൽഡിഎഫ് പ്രവർത്തകർക്ക് കാണിച്ചു കൊടുത്തുവെന്നും നാട്ടുകാർ പറയുന്നു.

പല കോൺഗ്രസ്സ് നേതാക്കളും പ്രവർത്തനത്തിൽ സജീവമായി ഇറങ്ങാതിരുന്നതും കാണാൻ കഴിഞ്ഞിരുന്നു. നേരത്തെ വട്ടിയൂർകാവിൽ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ കുറവക്കോണം മണ്ഡലം ട്രഷറർ ബാലുവിനെ പുറത്താക്കുകയുമുണ്ടായി.

 

RELATED ARTICLES

Most Popular

Recent Comments