ഗൂഗിള്‍ മീറ്റിംഗ് ആപ്പിൽ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നു

0
72

ഗൂഗിൾ മീറ്റിലെ എല്ലാ പരിമിതികളേയും അതിജീവിക്കാന്‍ ഗൂഗിള്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നു. ഗൂഗിള്‍ മീറ്റിംഗ് ആപ്പിനെയാണ് കാലോചിതമായി പരിഷ്‌ക്കരിക്കുന്നത്. ഇനി മീറ്റിംഗിനിടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വീഡിയോകൂടി ഉള്‍പ്പെടുത്താമെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.

ഗൂഗിള്‍ മീറ്റ് ആപ്പില്‍ ഇതുവരെ ഡോക്യുമെന്റുകളും ചിത്രങ്ങളുമാണ് ഉപയോഗിക്കാനും പ്രസന്റ് ചെയ്യാനും സാധിച്ചിരുന്നത്. എന്നാലിനി വീഡിയോ ദൃശ്യങ്ങളും ഉപയോഗിക്കാനുള്ള സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഡെസ്‌ക്ടോപ്പും ലാപ്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വ്യക്തതയോടെയും വിശദമായും കാര്യങ്ങള്‍ അവതരിപ്പിക്കാനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

മീറ്റിംഗ് ആപ്പില്‍ ശക്തരായ എതിരാളികളായി നില്‍ക്കുന്ന സൂം നല്‍കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് തങ്ങളുടേതെന്നാണ് ഗൂഗിള്‍ പറയുന്നത്. മാത്രമല്ല സൂമിന്റേതിന് സമാനമായ സ്‌ക്രീന്‍ സംവിധാനവും ഗൂഗിള്‍ മീറ്റിന്റെ പ്രത്യേകതയാണ്. ഒന്നിലേറെ വീഡിയോകള്‍ പിന്‍ചെയ്ത് വയ്ക്കാനുള്ള സംവിധാനവും ഗൂഗിളില്‍ ഒരുക്കുകയാണ്. മാത്രമല്ല വീഡിയോവില്‍ നിങ്ങളെ വ്യക്തമായി കാണുന്നില്ലെങ്കില്‍ പ്രകാശ സംവിധാനം തനിയെ കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ഗൂഗിളിന് കഴിയും. ഇതുകൂടാതെ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റാ ലിമിറ്റ് എത്രയാണെന്ന് മുന്നറിയിപ്പ് നല്‍കാനും ഇനി സാധിക്കും.