കൊവിഡ് നിയന്ത്രണങ്ങൾ പരീക്ഷകളെ ബാധിക്കില്ല,ഹയർസെക്കൻഡറി പരീക്ഷാ നടക്കും

0
72

ഹയർസെക്കൻഡറി പരീക്ഷാ തിയതിയിൽ മാറ്റമില്ല .കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരീക്ഷകളെ ബാധിക്കില്ല. ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം നടക്കും. ഹയർ സെക്കൻഡറിയിൽ 4.46 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി 2004 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,77,939 വിദ്യാർത്ഥികളാണുള്ളത്. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷം ആയിരിക്കും വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക.

സാമൂഹിക അകലം ഉറപ്പാക്കും. രക്ഷകർത്താക്കളെ പരീക്ഷ ഹാളിന് പുറത്ത് കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും രീതിയിൽ യാത്ര ബുദ്ധിമുട്ട് ഉണ്ടായാൽ ക്രമീകരണം നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.