486 കുപ്പി മദ്യവുമായി യുവാവ് വടകരയിൽ പിടിയിൽ

0
56

ഒരാഴ്ചക്കിടയിൽ വടകരയിൽ വീണ്ടും വൻ വിദേശമദ്യവേട്ട. കാറിൽ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമൊക്കെയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കോഴിക്കോട് താലൂക്കിൽ കുരുവട്ടുർ പെരിയാട്ട് കുന്നുമ്മൽ സിബീഷിനെയാണ് (40) വടകര എക്‌സൈസ് ഇൻസ്പെക്ടർ ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

 

മൂരാട് പാലത്തിനു സമീപം കണ്ണുർ-കോഴിക്കോട് ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിയിൽ നിന്നു കെഎൽ 11- 7799 നമ്പർ കാറിലാണ് മദ്യം കടത്തിയത്. . ദിവസങ്ങൾക്കു മുമ്പാണ് ആലപ്പുഴ സ്വദേശിയെ 402 കുപ്പി മാഹി മദ്യവുമായി വടകര എക്‌സൈസ് സംഘം പിടികൂടിയത്