കോട്ടയം ജില്ലയില്‍ വന്‍ ലഹരിവേട്ട. ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലുമായി 28 കിലോ കഞ്ചാവും 175 ഗ്രാം ങാഷിഓഷ് ഓയിലും പിടിച്ചെടുത്തു. രണ്ട് സംഭവങ്ങളിലായി നാല് പേരെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയില്‍ വീട്ടില്‍ ജെബി ജയിംസ് (30), നെടുമുടി കല്ലൂപ്പറമ്ബില് വീട്ടില്‍ വിനോദ് ഔസേപ്പ് (28) എന്നിവരെ 20 കിലോ കഞ്ചാവുമായാണ് പൊലീസ് പിടികൂടിയത്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി രണ്ടുപേരെയും കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 20 കിലോ കഞ്ചാവിന് പുറമേ 200 മില്ലി ഹാഷിഷ് ഓയില്‍, ആംപ്യൂളുകള്‍, നിരോധിത ഗുളികകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയും കണ്ടെടുത്തു. ചങ്ങനാശേരി കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിവന്ന പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ്.പി.മാത്യു (31), പായിപ്പാട് കൊച്ചുപറമ്ബ് വീട്ടില്‍ റിയാസ്മോന് (32) എന്നിവരെയാണ് ചിങ്ങവനം തുരുത്തി ഭാഗത്ത് നിന്നും 8 കിലോ കഞ്ചാവുമായി പിടികൂടിയത്.
കഞ്ചാവ് എത്തിച്ച കാറും ലഹരിവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് അന്‍പത് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദ്ദേശപ്രകാരം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിമാരായ ബി.അനില്‍കുമാര്‍, വി.ജെ ജോഫി, എന്‍.സി രാജ്മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്‍.ബിജു, എസ്.ഐ എല്‍ദോപോള്‍, മുണ്ടക്കയം എസ്.എച്ച്.ഒ സാഗര്‍, ചിങ്ങവനം എസ്.എച്ച്.ഒ കെ.കണ്ണന്, എസ്.ഐ അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ റ്റി.ശ്രീജിത്, ബിജോയ്, സീനിയര്‍ സിവില്‍ പോലീസ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി.നായര്‍, അജയകുമാര്‍ കെ.ആര്, അനീഷ് വി.കെ, തോംസണ്‍.കെ, മാത്യു അരുണ്‍.എസ്, ഷമീര്സമദ്, ഷിജു പി.എം, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ശ്യാം എസ്.നായര്‍, ജോബിന്‍സ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.