കേരള പ്രീമിയർ ലീഗിൽ കിരീടം നേടി ഗോകുലം കേരള എഫ്‌സി

0
104

ഐ ലീഗിലെ മികച്ച നേട്ടത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി വീണ്ടും. കേരള പ്രീമിയർ ലീഗിൽ കലാശപ്പോരാട്ടത്തിൽ കെഎസ്ഇബിയെ തോൽപ്പിച്ചു.80-ാം മിനുറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഗോകുലം കിരീടം നേടിയത്. സ്‌കോർ 2-1.ഇരു ടീമുകളും ഗോൾ നേടാൻ മറന്ന ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലാണ് കെഎസ്ഇബി മുന്നിലെത്തിയത്.

ഐ-ലീഗ്, ഇന്ത്യൻ വുമെൻസ് ലീഗ്, ഡൂറൻഡ് കപ്പ്, കേരള പ്രീമിയർ ലീഗ് എന്നീ കിരീടങ്ങൾ ഒരു സീസണിൽ സ്വന്തമാക്കിയാണ് നേട്ടം കൊയ്തതത്. ”വിജയത്തിൽ ഞാൻ സന്തോഷവാനാണ്. പതിയെ തുടങ്ങിയതെങ്കിലും സമനില ഗോളിന് ശേഷം ആധിപത്യം തിരിച്ചുപിടിക്കാനായി. കഴിഞ്ഞ അഞ്ച് മാസത്തെ പ്രയത്‌നത്തിന് ഫലം ഉണ്ടായി,” ഗോകുലം എഫ്‌സിയുടെ പരിശീലകൻ എം എം നജീബ് പറഞ്ഞു.