ഓർത്തഡോക്സ് സഭയ്ക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തീരുമാനം

0
77

ഓർത്തഡോക്സ് സഭയ്ക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തീരുമാനം. കോട്ടയത്ത് ചേർന്ന സഭാ സിനഡിൽ നിലവിലെ കാത്തോലിക്കാ ബാവയാണ് നിർദേശം മുന്നോട്ട് വച്ചത്.

ആരോഗ്യ പ്രശ്നമുള്ളതിനാൽ പിൻഗാമിയെ കണ്ടെത്തണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ. പുതിയ കത്തോലിക്കയെ കണ്ടെത്താൻ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. മലങ്കര അസോസിയേഷൻ യോഗം ചേർന്നായിരിക്കും പുതിയ ബാവയെ തെരഞ്ഞെടുക്കുക.