ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം

0
77

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം. സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മസുദാറിന്റെയും മകന്‍ ആശിഷ് യെച്ചൂരി വേര്‍പാടില്‍ തങ്ങള്‍ക്ക് ഖേദമുണ്ടെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അറിയിച്ചു.

കോവിഡ് ബാധിതനായാണ് അദ്ദേഹം മരിച്ചത്.സീതാറാമിനും ഇന്ദ്രാണി, ഭാര്യ സ്വാതി, സഹോദരി അഖില, ദുഖിതരായ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും പൊളിറ്റ് ബ്യൂറോ അനുശോചനം അറിയിക്കുന്നുവെന്നും സിപിഐ എം വ്യക്തമാക്കി.