Saturday
10 January 2026
19.8 C
Kerala
HomeIndia18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 24 മുതൽ

18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 24 മുതൽ

18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കോവിഡ് വാക്‌സിൻ കുത്തിവെപ്പ് രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

വാക്സിനേഷൻ പ്രക്രിയ വേഗത്തിലാകാൻ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോമിൽ വാക്സിൻ ടൈം ടേബിൾ പ്രസിദ്ധീകരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നു മുതലാണ് വാക്‌സിൻ നൽകിത്തുടങ്ങുക. ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.

RELATED ARTICLES

Most Popular

Recent Comments