കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസി സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം : തോമസ് ഐസക്

0
79

കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസി സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഭാരമാണെന്നും തോമസ് ഐസക് വിമർശിച്ചു.

കഴിഞ്ഞ ബജറ്റിൽ കേന്ദ്രം മാറ്റിവച്ച 35000കോടി തികയില്ലെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ നൽകാമെന്ന് പറഞ്ഞത് പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രത്തിന് സബ്‌സീഡി നിരക്കിൽ ലഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നത് വാണിജ്യവിലക്കാണ്. ഇന്ത്യ ഇതുവരെ തുടർന്നു വന്ന വാക്‌സിൻ നടപടികൾക്കും പാരമ്പര്യത്തിനും വിരുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. തോമസ് ഐസക് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ വാക്‌സിൻ നയം പിൻവലിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. കൊവിഡ് മൂലം വൻ സാമ്പത്തിക ബാധ്യത നേരിടുന്ന സംസ്ഥാന സർക്കാരുകൾക്ക് കൊവിഡ് വാക്‌സിൻ പണം നൽകി വാങ്ങുക എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.