തരംഗമായി വാക്സിൻ ചലഞ്ച്; ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 51 ലക്ഷം രൂപ

0
107

സോഷ്യൽ മീഡിയയിൽ ട്രെഡിങ്ങായി വാക്സിൻ ചലഞ്ച്, ഇതുവരെ ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 51 ലക്ഷം രൂപ. കേരളത്തിൽ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ നിറഞ്ഞ ഹർഷാരവങ്ങളോടുകൂടിയാണ് സോഷ്യൽ മീഡിയ വരവേറ്റത്. വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകാവുന്ന അധിക ബാധ്യത ആദ്യഘട്ടത്തിൽ തന്നെ ചർച്ചയായിരുന്നു. എന്നാൽ ഇതേ ദിവസം സോഷ്യൽ മീഡിയയിൽ സ്വമേധയ ഒരു ക്യാംപെയ്ൻ ആരംഭിക്കുകയായിരുന്നു ചിലർ. #vaccinechallenge എന്നായിരുന്ന ടാഗ് . ഈ ക്യാംപെയ്നിലൂടെ 51 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കെത്തിയിരിക്കുകയാണിപ്പോൾ. വാക്സിൻ സ്വീകരിച്ചവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്റെ വിലയായി ഇന്ന് രാത്രി 12 വരെ മാത്രം സംഭാവന   നൽകിയ തുകയാണിത്. ആരും പ്രേരിപ്പിച്ചില്ല, ആരും ആവശ്യപ്പെട്ടില്ല സ്വയം സഹായവുമായെത്തുകയാണവർ.