കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം ജില്ലയിൽ എട്ടിടങ്ങളിൽ 144 പ്രകാരം കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
115

കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം ജില്ലയിൽ എട്ടിടങ്ങളിൽ 144 പ്രകാരം കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. ഏപ്രിൽ 30വരെയാണ് നിയന്ത്രണം.

കൊണ്ടോടി നഗരസഭയിലൂം ഏഴ് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% കടന്നതോടെയാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
നഗരസഭയ്ക്ക് പുറമേ ചീക്കോട്, ചെറുകാവ്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, മംഗലം, പോരൂർ എന്നീ പഞ്ചായത്തുകളിലും നിരോധനാജ്ഞ ബാധകമാകും.