എറണാകുളം ജില്ലയിൽ പ്രാദേശിക ലോക്ക്ഡൗൺ

0
83

എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടച്ചിടും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്.

കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക.