ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

0
74

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിനിമ ലോകത്ത് വലിയ വാർത്ത ആയിരുന്നു ഇത്.

13 വർഷത്തെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ സത്യൻ അന്തിക്കാട് സിനിമയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. വിഷുവിന്റെ തലേ ദിവസമായിരുന്നു ജയറാമും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് പ്രഖ്യാപനം നടത്തിയത്.

സത്യൻ അന്തിക്കാടിൽ നിന്നും പുതിയ സിനിമയുടെ കഥ കേൾക്കുന്നതിൻറെ ചിത്രമാണ് ജയറാം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ; “33 വർഷത്തെ സൗഹൃദം.. പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ, നിങ്ങളുടെ അനുഗ്രഹം വേണം ”

കഴിഞ്ഞ ഏപ്രിലിൽ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് ചിത്രം തിയറ്ററിൽ എത്തിക്കാനായിരുന്നു പ്ലാൻ. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം മാറ്റിവെക്കേണ്ടിവന്നു. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിൻറേതാണ് ചിത്രത്തിൻറെ തിരക്കഥ.

സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം എസ് കുമാർ ,സംഗീതം വിഷ്‍ണു വിജയ് എന്നിവരാണ്‌. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു