ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം

0
195

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. ബ​ല്ലി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള മ​രു​ന്നു​ക​ളു​മാ​യി പോ​യ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​ത്തെ പാ​സ്വാ​ൻ ചൗ​ക് ഗ്രാ​മ​ത്തി​ൽ അ​റു​പ​തോ​ളം​പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ചത്.

കോ​വി​ഡ് രോ​ഗി​യാ​യ ഘ​ൻ​ശ്യാ​മി​നു മ​രു​ന്നു​മാ​യി പോ​യ​വ​രു​ടെ വാ​ഹ​ന​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നീ​ര​ജ് കു​മാ​ർ, ഡോ. ​അ​മി​ത് കു​മാ​ർ ഗൗ​തം, ലാ​ബ് അ​സി​സ്റ്റ​ൻറ് ഉ​പേ​ന്ദ്ര പ്ര​സാ​ദ്, ഡ്രൈ​വ​ർ ലാ​ൽ ബ​ഹാ​ദു​ർ യാ​ദ​വ് എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വെ​ന്നും എ​ഡി​ജി​പി സ​ഞ്ജ​യ് യാ​ദ​വ് പ​റ​ഞ്ഞു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം അ​ക്ര​മ​ത്തി​നു മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജി​തേ​ന്ദ്ര എ​ന്ന​യാ​ളെ ബൈ​രി​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.