തൃശൂർ പൂര നിയന്ത്രണം; ദേവസ്വം യോഗങ്ങൾ ഇന്ന്

0
71

തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ സർക്കാർ നിർദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാൻ ഇന്ന് ദേവസ്വങ്ങൾ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചർച്ച ചെയ്യും. പൂരം ചടങ്ങിൽ ഒതുങ്ങുമ്പോൾ ഘടകപൂരങ്ങളിൽ പങ്കെടുക്കേണ്ട ആനകളുടെയും സംഘാടകരുടെയും കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.

പൂരത്തിന് പങ്കെടുക്കുന്ന സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവയാകും ഇന്നത്തെ ചർച്ച. ഒരാനയെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷം തിരുവമ്പാടി വിഭാഗം ഉത്സവ കമ്മിറ്റി ചേർന്ന് തീരുമാനിച്ചത്.

15 ആനപ്പുറത്ത് തന്നെ എല്ലാ ചടങ്ങുകളും പൊതുജനങ്ങളെ ഒഴിവാക്കി നടത്തുമെന്നാണ് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കിയത്. ഏട്ട് ഘടകക്ഷേത്രങ്ങളിൽ നാല് ക്ഷേത്രങ്ങൾക്ക് വീതമാണ് ഓരോ വിഭാഗവും ആനകളെ നൽകേണ്ടത്.