നെഗറ്റീവ് സർട്ടിഫിക്കറ്റ് : കേ​ര​ളം ഉ​ൾ​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

0
94

കേ​ര​ളം ഉ​ൾ​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​മാ​ണു വേ​ണ്ട​ത്. കേ​ര​ള​ത്തി​നു പു​റ​മേ ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ഗോ​വ, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം.

നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ൻറി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.