Wednesday
17 December 2025
26.8 C
Kerala
HomeKeralaആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനിൽ പ്രവേശിച്ചു

ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനിൽ പ്രവേശിച്ചു

ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനിൽ പ്രവേശിച്ചു. മന്ത്രിയുടെ മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രൈമറി കോൺടാക്‌റ്റ്‌ എന്ന നിലയിലാണ്‌ നിരീക്ഷണത്തിലിരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മീറ്റിംഗുകളെല്ലാം ഓൺലൈൻ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മന്ത്രിയുടെ പോസ്‌റ്റ്‌

എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments