ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

0
94

രാജ്യത്ത് കൊവിഡ് രൂക്ഷമായതോടെ ഈ വര്‍ഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണ്ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി.

പകരം പ്രത്യേക മൂല്യനിര്‍ണ്ണയം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും.