അറബിക്കടലിൽ മത്സ്യബന്ധന ബോട്ടില്‍നിന്നും 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ശ്രീലങ്കന്‍ പൗരന്മാരെ വിശദമായി ചോദ്യം ചെയ്യുന്നു. നേവിയും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
മയക്കുമരുന്ന് കടത്തുന്നതിനിടെ അഞ്ച് ശ്രീലങ്കന്‍ പൗരന്മാരെയും ബോട്ടും തിങ്കളാഴ്ച പുലർച്ചെയാണ് നാവികസേന കസ്റ്റഡിയിലെടുത്തത്. അറബിക്കടലില്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പൽ നരീക്ഷണം നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടന്ന് കാണാത്ത വിധം ഒളിപ്പിച്ച നിലയില്‍ 300 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. പിന്നീട് ബോട്ടും ശ്രീലങ്കൻ പൗരന്മാരെയും കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു. കസ്റ്റഡിയിലായവരെയും മയക്കുമരുന്നും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോക്കു കൈമാറി.