കൊവിഡ് വ്യാപനം: കൊല്ലം ആര്യങ്കാവ് അതിർത്തിയിലും കർശന നിയന്ത്രണം

0
88

കൊവിഡ് വ്യാപിക്കുന്നതിനാല്‍ കൊല്ലം ആര്യങ്കാവ് അതിർത്തിയിലും കർശന നിയന്ത്രണം. അതിർത്തി വഴിയുള്ള പ്രവേശനം കോവിഡ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രം.

48 മണിക്കൂറിന് മുമ്പ് എടുത്ത ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് നിർബന്ധം. ആർ.ടി.പി.സി.ആർ പരിശോധന ഫലമില്ലാത്തവരെ പരിശോധനയ്ക്ക് ഉടൻ വിധേയരാക്കണം. കൊവിഡ് രോഗലക്ഷണങ്ങളോടെ വരുന്നവരുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കണം.

വനത്തിലെ ഊടുവഴികളിലൂടെ തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് കടക്കുന്നവരെ കർശനമായി തടയും. യാത്രരേഖകളില്ലാതെ വരുന്നവരെ തടയാനും ജില്ലാകളക്ടറുടെ കർശന നിർദേശം. 12 മണി മുതൽ ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ തുടങ്ങും.