Sunday
11 January 2026
28.8 C
Kerala
HomeKeralaകോവിഡ് വ്യാപനം: ചീഫ് സെക്രട്ടറി കൊവിഡ് കോർകമ്മിറ്റി യോഗം വിളിച്ചു

കോവിഡ് വ്യാപനം: ചീഫ് സെക്രട്ടറി കൊവിഡ് കോർകമ്മിറ്റി യോഗം വിളിച്ചു

സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി കൊവിഡ് കോർകമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുക്കും. പരിശോധനകൾ വർധിപ്പിക്കുന്നതും വാക്‌സിൻ വിതരണ സാഹചര്യവും വിലയിരുത്തും.

അതേസമയം സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി. നാല് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് ഇപ്പോൾ കൈവശമുള്ളത്. വാക്‌സിൻ കേന്ദ്രങ്ങൾ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവർത്തിച്ചത് 200 കേന്ദ്രങ്ങൾ മാത്രമാണ്.

പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിൻ ഇല്ല. കൂടുതൽ വാക്‌സിനേഷൻ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിൻ മാത്രമാണ് ബാക്കിയുള്ളത്.അതിനാൽ ഇന്ന് വാക്‌സിനേഷൻ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതൽ ഡോസ് വാക്‌സിൻ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല.

RELATED ARTICLES

Most Popular

Recent Comments