Sunday
11 January 2026
24.8 C
Kerala
HomeKeralaതൃശ്ശൂർ പൂരം: ചീഫ് സെക്രട്ടറിയുടെ നിർണായക യോഗം വൈകീട്ട് 4 മണിയിലേക്ക് മാറ്റി

തൃശ്ശൂർ പൂരം: ചീഫ് സെക്രട്ടറിയുടെ നിർണായക യോഗം വൈകീട്ട് 4 മണിയിലേക്ക് മാറ്റി

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോ​ഗം മാറ്റി.

വൈകീട്ട് നാല് മണിയിലേക്കാണ് യോ​ഗം മാറ്റി വച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.

ആന പാപ്പാന്മാരെ ആർടിപിസിആആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ പ്രധാനമായും ഉന്നയിച്ചത്. യോഗത്തിൽ ഈ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ വെക്കും.

 

RELATED ARTICLES

Most Popular

Recent Comments