കൊവിഡ്-19: മാസ് ടെസ്റ്റിംഗിൻറെ ഫലങ്ങൾ ഇന്ന് പുറത്തുവരും

0
56

സംസ്ഥാനത്തും കൊവിഡിൻറെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നടത്തിയ മാസ് ടെസ്റ്റിംഗിൻറെ ഫലങ്ങൾ ഇന്ന് പുറത്തുവരും.ക‍ഴിഞ്ഞ ദിവസം പതിനെട്ടായിരത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ടപരിശോധനയുടെ ഫലങ്ങൾ പുറത്തുവരുന്നതോടെ കൊവിഡ് കണക്കുകളിലും മാറ്റം വരും.

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും സർക്കാർ ശക്തിപ്പെടുത്തി. കൂടുതസ്ക സിഎഫ്എൽടിസികൾ പ്രവർത്തനമാരംഭിക്കും.

സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.