രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

0
97

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു.

രാവിലെ 11. 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്

കെ.കെ രാഗേഷ്, വയലാർ രവി, പി.വി അബ്ദുൾ വഹാബ് എന്നിവർ ഈ മാസം 21ന് വിരമിക്കുന്ന ഒ‍ഴിവിലെക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് അംഗങ്ങളെ എല്‍ഡിഎഫിനും ഒരു അംഗത്തെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് നിലവില്‍ സഭയില്‍ ഉള്ളത് .അതിനാല്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. പിവി അബ്ദുള്‍ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.