അതിവേഗം കിറ്റ് എത്തും മുടങ്ങില്ല

0
75

ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിതരണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ഭക്ഷ്യവകുപ്പും സപ്ലൈകോയും. 78.35 ലക്ഷം പേർ മാർച്ചിലെയും 32 ലക്ഷം പേർ ഏപ്രിലിലെയും കിറ്റ് വാങ്ങിക്കഴിഞ്ഞു.

പ്രതിദിനം നാല് ലക്ഷം കിറ്റാണ് സപ്ലൈകോ എത്തിക്കുന്നത്. ഇതിനിടയിലാണ് കിറ്റ് വിതരണം നിർത്തിവച്ചെന്ന കുപ്രചാരണങ്ങൾ നടക്കുന്നത്. മാർച്ച്‌ 12നാണ്‌ ഇതേ മാസത്തെ കിറ്റ്‌ വതരണം തുടങ്ങിയത്‌. എട്ടിനുതന്നെ‌ ഇവയുടെ തയ്യാറാക്കൽ ആരംഭിച്ചു.

ഏപ്രിലിലേതിനുള്ള ഒരുക്കം മാർച്ച്‌ 24ന്‌ തുടങ്ങി. 30 മുതൽ വിതരണവും‌. സപ്ലൈകോ സിഎംഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലായതും അവധി ദിവസങ്ങളും കിറ്റ് വിതരണത്തിന്റെ വേഗം കുറച്ചിരുന്നു. സ്കൂളുകൾ പോളിങ് സ്റ്റേറ്റേഷനായത് പാക്കിങ്ങിനെയും ബാധിച്ചു. നീല, വെള്ള കാർഡുകൾക്കുള്ള 15 രൂപ നിരക്കിലുള്ള അരിവിതരണവും നടക്കുന്നുണ്ട്.