‘കോഴിക്കോട് വരും ദിവസങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകും’-ജില്ലാ കളക്ടർ

0
80

കോഴിക്കോട് ജില്ലയിൽ വരും ദിവസങ്ങളിൽ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ് കൂടുതൽ ജാഗ്രത. പ്രധാനപ്പെട്ട ജില്ല – താലൂക്ക് ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങണം. ഇവിടങ്ങളിൽ 15 ശതമാനം കിടക്കൾ കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണം. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ദശാശം ആയുയർന്നു. കോർപറേഷൻ പരിധിയിലും രോഗ വ്യാപനം രൂക്ഷമാണ്. ജില്ലയിൽ കണ്ടെയ്ൻമെന്റ്‌ സോണുകളുടെ എണ്ണവും വർധിച്ചു.