ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി, ആരോഗ്യനില തൃപ്‌തികരം

0
95

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കി.മുത്തയ്യ മുരളീധരന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.

മുരളീധരന് ഉടൻ ആശുപത്രി വിടാനാകുമെന്നും ടീമിനൊപ്പം ചേരുമെന്നും സൺറൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചു. ഐപിഎല്ലിൽ 2015 മുതൽ ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ് മുത്തയ്യ മുരളീധരൻ.

ലങ്കയ്‌ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്(1347). ടെസ്റ്റിൽ 800ഉം ഏകദിനത്തിൽ 534ഉം ടി20യിൽ 13 വിക്കറ്റുമാണ് സമ്പാദ്യം. 1996ൽ ലോകകപ്പ് ഉയർത്തിയ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു.