കും​ഭ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഗു​ജ​റാ​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
75

ഹ​രി​ദ്വാ​റി​ൽ​ നി​ന്നും കും​ഭ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഗു​ജ​റാ​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

533 പേ​രി​ലാ​ണ് ശ​നി​യും ഞാ​യ​റു​മാ​യി സ​ബ​ർ​മ​തി റെ​യി​ൽ​വേ സ്റ്റേഷനിൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ൻറി​ജ​ൻ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. പോ​സി​റ്റീ​വാ​യ​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ൻറ​റി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച 313 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 34 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച 220 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 15 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.