വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞത്, തെറ്റുതിരുത്താന്‍ തയാറാകുന്നില്ല ; എ.വിജയരാഘവന്‍

0
89

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നുവെന്നും തെറ്റുതിരുത്താന്‍ മുരളീധരന്‍ തയാറാകുന്നില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

ആര്‍എസ്എസിന്റെ സംസ്‌കാരമാണ് മന്ത്രി പ്രകടിപ്പിക്കുന്നത്. സ്ഥാനത്തിരിക്കാന്‍ യോജ്യനാണോ എന്ന് അവര്‍ പരിശോധിക്കണമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ സിപിഎം പ്രവര്‍ത്തനം മാത്യകാപരമാണ്. നല്ല പ്രവര്‍ത്തന മികവോടെ പാര്‍ട്ടി മുന്നോട്ടു പോകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെയും ലോക്‌സഭ തിരഞ്ഞെടുപ്പിലെയും വിജയം ആലപ്പുഴയില്‍ ആവര്‍ത്തിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയുമാണ്. ആരാധനാലയങ്ങളെ ആര്‍എസ്എസ് അക്രമത്തിന്റെ കേന്ദ്രമാക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.