ത​മി​ഴ്നാ‌​ട്ടി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

0
142

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ചൊ​വാ​ഴ്ച മു​ത​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മു​ത​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​യും.

രാ​ത്രി പ​ത്ത് മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കും. ഞാ​യ​റാ​ഴ്ച മു​ഴു​വ​ൻ സ​മ​യ ക​ർ​ഫ്യൂ ആ​യി​രി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ത്രി പ​ത്ത് മു​ത​ൽ പു​ല​ർ​ച്ചെ നാ​ല് വ​രെ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. രാ​ത്രി ഒ​മ്പ​തി​ന് മു​മ്പ് ക​ട​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.