കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് കൂടുതല്‍ തുക അനുവദിച്ചത്. ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ വീതം ചീഫ് സെക്രട്ടറി അനുവദിച്ചതായി ഉത്തരവിറക്കി. ജില്ലാ കളക്ടര്‍മാര്‍ മുഖേന ഈ ഫണ്ട് വിനിയോഗിക്കും.
ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി തേടിയിരിക്കുകയാണ് സര്‍ക്കാര്‍. വരും ദിവസങ്ങളിലും സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുമെന്നാണ് സൂചന. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും രോഗ നിര്‍ണയ പരിശോധന വ്യാപകമാക്കിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമുള്ള ഫണ്ട് എന്ന നിലയിലാണ് ഈ തുക വിനിയോഗിക്കുക. ഇതിന്റെ ഭാഗമായി കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ കൂടുതല്‍ തുറക്കും. നേരത്തെ രോഗികളുടെ എണ്ണം കുറഞ്ഞ സമയത്ത് അടച്ചുപൂട്ടിയ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാക്കും. ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ ഫണ്ട് അനുവദിക്കും.