സംസ്ഥാനത്ത് ഇന്ന് കൊവിഡ് മാസ് പരിശോധനയുടെ രണ്ടാം ദിനം

0
88

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിനം. പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആദ്യ ദിനം 1,33,836 പേരെ പരിശോധനക്ക് വിധേയമാക്കി. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവർ, ആൾക്കൂട്ടങ്ങളുമായി ഇടപഴുകുന്നവർ, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ തുടങ്ങിയവർക്കാണ് പരിശോധനയിൽ മുൻഗണന. പരമാവധി രോഗ ബാധിതരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.